എലിപ്പനി പ്രതിരോധ മരുന്നുകള്‍ക്കെതിരെ വ്യാജപ്രചരണവുമായി രംഗത്തെത്തിയതിനാണ് ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം:എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചരണം നടത്തിയ കേസില്‍ അറസ്റ്റിലായ ജേക്കബ് വടക്കഞ്ചേരിയെ റിമാന്‍റ് ചെയ്തു. ഈ മാസം 21 വരെ തിരുവനന്തപുരം സിജെഎം കോടതിയാണ് റിമാന്‍റ് ചെയ്തത്. എലിപ്പനി പ്രതിരോധ മരുന്നുകള്‍ക്കെതിരെ വ്യാജപ്രചാരണവുമായി രംഗത്തെത്തിയതിനാണ് വടക്കന്‍ചേരി അറസ്റ്റിലായത്.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പല വിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന നിര്‍ദേശത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്ത് വടക്കാഞ്ചേരി പ്രതിരോധ മരുന്ന് കഴിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ ആഹ്വാനത്തിനെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് ഡിജിപിക്ക് കത്ത് നല്‍കിയത്.