ജേക്കബ് സുമയെ അഴിമതിക്കേസിൽ വിചാരണ ചെയ്യും

First Published 16, Mar 2018, 11:13 PM IST
Jacob zuma to face trial
Highlights

ആയുധ ഇടപാടിലെ അഴിമതി അടക്കം 16 ലധികം കേസുകളാണ് സുമയ്ക്ക് എതിരെയുള്ളത്

കേപ്‍ടൗണ്‍: ദക്ഷിണാഫ്രിക്കൻ മുൻപ്രസിഡന്റ് ജേക്കബ് സുമയെ അഴിമതിക്കേസിൽ വിചാരണ ചെയ്യും.  കളളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുളള ആരോപണങ്ങളിൽ സുമയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഷോൺ എബ്രഹാം അറിയിച്ചു.

ആയുധ ഇടപാടിലെ അഴിമതി അടക്കം 16 ലധികം കേസുകളാണ് സുമയ്ക്ക് എതിരെയുള്ളത്. ഇതില്‍ നിയമനടപടികൾ ഉടൻ തുടങ്ങുമെന്നാണ് സൂചന.  എന്നാൽ ആരോപണങ്ങളെല്ലാം സുമ നിഷേധിച്ചു.
അഴിമതിയാരോപണങ്ങളും തുടർന്ന് സ്വന്തം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദങ്ങളെയും തുടർന്ന് കഴിഞ്ഞമാസം 15നാണ് ജേക്കബ് സുമ സ്ഥാനമൊഴിഞ്ഞത്.

 

loader