ജയ്പൂർ: വിവാഹവേദി തകർന്ന് രാജസ്ഥാനിലെ ഭാരത്പൂർ ജില്ലയിൽ ഒൻപത് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഭാരത്പൂരിലെ പിഥിയിലാണ് സംഭവം. വിവാഹവേദിയിലിരുന്ന് ചടങ്ങുകൾ കണ്ടുകൊണ്ടിരുന്നവാരാണ് അപകടത്തിൽ മരിച്ചതെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
