സിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമായി ജയറാം താക്കൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തരയ്ക്ക് ഷിംലയിലെ റിഡ്ജ് മൈതാനത്താണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, എൻഡിഎയുടെ 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജയറാം താക്കൂർ സർക്കാരിലെ മന്ത്രിമാ‍ർ ആരൊക്കെയെന്ന് ബിജെപി ഇനിയും പരസ്യപ്പെടുത്തിയിട്ടില്ല. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന പ്രേംകുമാർ ധൂമൽ പരാജയപ്പെട്ടതോടെയാണ് ജയറാം താക്കൂറിന് മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചത്.