മുസ്ലീങ്ങളല്ലാത്തവരെ നേതാക്കളായി സ്വീകരിക്കരുതെന്ന് വിശുദ്ധ ഖുറാനിലെ വചനത്തില്‍ നിര്‍ദേശിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലര്‍ വോട്ടര്‍മാരെ വഞ്ചിച്ചു എന്ന് സെപ്തംബറില്‍ ജകാര്‍ത്തയിലെ പൊതുവേദിയിവെച്ച് ഗവര്‍ണര്‍ വിവാദപരാമര്‍ശം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ്.
മതനിന്ദാ പരാമര്‍ശം നടത്തിയ ഗവര്‍ണറെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഇന്തോനേഷ്യയില്‍ വന്‍ പ്രക്ഷോഭം നടന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭ റാലികള്‍ അക്രമാസക്തമാവുകയും ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസ് തെളിയക്കപ്പെട്ടാല്‍ പുനമകുറഞ്ഞത് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. കേസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഗവര്‍ണര്‍ രാജ്യം വിട്ട് പുറത്തുപോകരുതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിചാരണ തുറന്ന കോടതിയില്‍ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജകാര്‍ത്തയില്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന ആദ്യ ക്രിസ്ത്യ മതവിശ്വാസിയാണ് പുര്‍നമ. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും മത്സരിക്കാന്‍ തയാറെടുക്കുകയായിരുന്നു പുര്‍നമ.
