ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ ആരോപണവുമായി കന്യാസ്ത്രീയുടെ സഹോദരി. അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം. ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കും. ജീവന്‍ പോയാലും പിന്നോട്ടില്ലെന്നും കന്യാസ്ത്രീയുടെ സഹോദരി
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി. ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കും. ജീവന്‍ പോയാലും പിന്നോട്ടില്ലെന്നും കന്യാസ്ത്രീയുടെ സഹോദരി വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം ഇഴയുന്നു എന്ന ആരോപണത്തിലാണ് കന്യാസ്ത്രീയുടെ സഹോദരിയുടെ പ്രതികരണം.
ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാനെത്തിയ പൊലീസ് സംഘത്തെ ഇന്ന് സുരക്ഷാ ജീവനക്കാര്‍ മടക്കി അയച്ചിരുന്നു. നേരത്തെ അനുമതി വാങ്ങാത്തതിനാലാണ് സുരക്ഷാ ജീവനക്കാര്‍ ഇവരെ മടക്കിയച്ചത്. തിങ്കളാഴ്ച മുന്‍കൂര്‍ അനുമതി വാങ്ങാനാണ് പൊലീസ് സംഘത്തിന് ലഭിച്ച നിര്‍ദ്ദേശം. ഇതോടെ അന്വേഷണത്തില്‍ താമസം വരാനുള്ള സാധ്യതയേറെയാണ്.
