ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജലന്ധർ രൂപതയിലെ ഒരു വൈദികൻ കൂടി രംഗത്ത്.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജലന്ധർ രൂപതയിലെ ഒരു വൈദികൻ കൂടി രംഗത്ത്. പരാതി നൽകിയ കന്യാസ്ത്രീയെ പിന്തുണച്ചതിന് ബിഷപ്പും സഭാ നേതൃത്വവും കൂടെ ജോലി ചെയ്ത കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തുകയും കള്ള പരാതി നൽകാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി വൈദികൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കുറുവിലങ്ങാട് മഠത്തിൽ പരാതിക്കാരിക്കൊപ്പം ജോലി ചെയ്ത് ഒരു കന്യാ സ്ത്രീയുടെ ബന്ധുവും ജലന്ധറിലെ മുതിർന്ന വൈദികനുമായ വ്യക്തിയാണ് ബിഷപ്പിനെതിരെ രംഗത്ത് വന്നത്. കന്യാസ്ത്രീകൾക്കെതിരെ മാനസികമായ പീഡനങ്ങൾ ഉണ്ടായി. സുഖമില്ലാതിരുന്നിട്ടും തന്‍റെ ബന്ധുവിനെ തരംതാഴ്ത്തി ഗുർദാസ്പൂരിലേക്ക് ട്രാൻസ്ഫർ ചെയ്തു. 

ഒരിക്കൽ ബിഷ്പ്പ് ഫ്രാങ്കോ, ബിഷപ്പ് ഹൗസിലേക്ക് കന്യാസ്ത്രീയെ വിളിച്ചുവരുത്തി. പരാതിക്കാരിയെ കന്യാസ്ത്രീക്കെതിരെ കള്ള പരാതി നൽകണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് വൈദികൻ പറയുന്നു.