ലണ്ടന്‍: 1919-ല്‍ നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ മാപ്പു പറയാന്‍ തയ്യാറാവാതെ ബ്രിട്ടണ്‍. ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം അടുത്തു വരവേ ഇനിയെങ്കിലും ബ്രിട്ടണ്‍ സംഭവത്തില്‍ മാപ്പു പറയണമെന്ന് ഇന്ത്യയിലെത്തിയ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു ഈ സാഹചര്യത്തിലാണ് ബ്രിട്ടണ്‍ നിലപാട് വ്യക്തമാക്കിയത്. 

ജാലിയന്‍ വാലബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടണ്‍ നേരത്തെ തന്നെ ദുഖം രേഖപ്പെടുത്തിയെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. 

മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്റെ 2013-ലെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ജാലിയന്‍ വാലാബാഗ് സ്മാരകം സന്ദര്‍ശിക്കുകയും കൂട്ടക്കൊല അങ്ങേയറ്റം ലജ്ജാകരമായ പ്രവൃത്തിയായിരുന്നുവെന്നും അതൊരിക്കലും മറക്കരുതെന്നും പറഞ്ഞതായും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.