ചെന്നൈ: ജല്ലിക്കട്ട് സമരത്തിനെതിരെ നടപടിയെടുത്ത സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതു താത്പര്യഹര്‍ജിയില്‍ തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയ്ക്കും, ഡിജിപിയ്ക്കും മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു. സമാധാനപരമായി സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് നടപടി എന്തിനായിരുന്നെന്ന് വിശദീകരിയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.