കൊളംബിയുടെ ഏക ഗോളിന് പിന്നില്‍ പ്രവര്‍ത്തിച്ചതും റോഡ്രിഗസായിരുന്നു.
മോസ്കോ: ബുണ്ടസ് ലിഗ ക്ലബ് ബയേണ് മ്യൂനിച്ചിന്റെ രണ്ട് താരങ്ങള് എതിര് ടീമില് വന്ന പോരാട്ടത്തില് മിന്നി തിളങ്ങി ജയിംസ് റോഡ്രിഗസ്. പോളിഷ് ക്യാപ്റ്റന് റോബര്ട്ട് ലെവന്ഡോസ്കി ഒരിക്കല് കൂടി നിറം മങ്ങി. കൊളംബിയുടെ ഏക ഗോളിന് പിന്നില് പ്രവര്ത്തിച്ചതും റോഡ്രിഗസായിരുന്നു.
ആദ്യ പകുതി പിന്നിട്ടപ്പോള് തന്നെ 28 പാസുകളാണ് റോഡ്രിഗസ് പൂര്ത്തിയാക്കിയത്. 82.1 ശതമാനം പാസിങ്ങില് കൃത്യത വരുത്തി. അവസാനം യാറി മിനയുടെ ഗോളിന് വഴിയൊരുക്കിയതും റോഡ്രിഗസ് തന്നെ.
എന്നാല് പോളിഷ് താരം ലെവന്ഡോസ്കി ചിത്രത്തിലേ ഇല്ലായിരുന്നു. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടു പോലും തൊടുക്കാന് ക്യാപ്റ്റന് സാധിച്ചില്ല. ബയേണില് തകര്പ്പന് ഫോമില് കളിക്കുന്ന താരത്തിന് അതേ ഫോം നിലനിര്ത്താന് സാധിച്ചില്ല. ട്വിറ്ററില് താരത്തിനെതിരേ ട്രോളുകള് നിറയുകയാണ്. അതില് ചിലത്...
