രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്വാര ഹല്‍മത്പൊറയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഏറ്റുമുട്ടലില്‍ നാല്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

കാടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ ഇന്നലെ ഉച്ചയോടെ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ 32 മണിക്കൂറായി കുപ്വാരയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.