ശ്രീനഗർ: ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീണ്ടും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ്യയായി തെരഞ്ഞെടുത്തു. 2016 ജനുവരി മുതൽ മെഹബൂബ മുഫ്തിയായിരുന്നു പാർട്ടി അധ്യക്ഷ. 

അധ്യക്ഷയായി തെരഞ്ഞെടുത്തതിനു പിന്നാലെ തന്നിൽ വിശ്വാസമർപ്പിച്ച പാർട്ടിക്കും നേതാക്കൾക്കും മെഹബൂബ മുഫ്തി നന്ദി പറഞ്ഞു. അടുത്ത മൂന്നു വർഷത്തേക്കാണ് മെഹബൂബയെ പാർട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തിരിക്കുന്നത്.

മെഹബൂബ മുഫ്തിയുടെ പിതാവും പാർട്ടി സ്ഥാപകനുമായ മുഫ്തി മുഹമ്മദ് സെയ്ദിന്‍റെ നിര്യാണത്തോടെയാണ് മെഹബൂബ പാർട്ടി തലപ്പത്തെത്തിയത്. കഴിഞ്ഞ വർഷം ജനുവരി ഏഴിനായിരുന്നു മുഫ്തി മുഹമ്മദ് സെയ്ദ് മരിച്ചത്. 2016 ഏപ്രിൽ നാലിനാണ് മെഹബൂബ ജമ്മു കാഷ്മീർ മുഖ്യമന്ത്രിയായി അധികാരമേറ്റത്.