കശ്മീരിലെ കുൽഗാമിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് സ്ഫോടനം. പ്രദേശവാസികളായ അഞ്ചു പേർ കൊല്ലപ്പെട്ടു. 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുൽഗാമിലുണ്ടായ സ്ഫോടനത്തിൽ പ്രദേശവാസികളായ അഞ്ച് പേർ കൊല്ലപ്പെട്ടു. മുപ്പത്തിലധികം പേർക്ക് പരിക്കേറ്റു. രാവിലെ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലത്താണ് സ്ഫോടനമുണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. സ്ഫോടവസ്തുക്കളുടെ അവശിഷ്ടങ്ങൾ പൊട്ടിത്തെറിച്ചാണ് പ്രദേശവാസികൾ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ അവസാനിച്ചതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായി. ഇവിടേക്ക് കടക്കരുത് എന്ന് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടും ജനം അവഗണിച്ചെന്നാണ് ജമ്മു കശ്മീർ പൊലീസിന്റെ വിശദീകരണം.