ശ്രീനാഗര്‍: കശ്മീരിലെ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലുണ്ടായ ഭീകരവാദി ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ജവാന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 7.15നാണ് സംഭവം. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തിയിട്ടില്ല. അജ്ഞാതരാണ് വെടിയുതിര്‍ത്തതെന്നും അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. സശസ്ത്ര സീമ ബല്‍(എസ്.എസ്.ബി.) അംഗമായ പൊലീസുകാരനാണ് കൊല്ലപ്പെട്ടതെന്നും ഭീകരാക്രമാണെന്ന കരുതുന്നതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.