പത്ത് വർഷത്തിനു ശേഷം അധികാരത്തിൽ തിരിച്ചെത്താമെന്ന  ജെഡിഎസിന്റെ സ്വപ്നമാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയതോടെ വൃഥാവിലായത്

മൈസൂര്‍: പത്ത് വർഷത്തിനു ശേഷം അധികാരത്തിൽ തിരിച്ചെത്താമെന്ന ജെഡിഎസിന്റെ സ്വപ്നമാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയതോടെ വൃഥാവിലായത്. എങ്കിലും ശക്തികേന്ദ്രമായ മൈസൂർ മേഖല നിലനിർത്താനായത് ജെഡിഎസിന് നേട്ടമായി. തൂക്കുസഭ വന്നാൽ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ജെഡിഎസായിരിക്കുമെന്ന എക്സിറ്റ് പോൾ ഫല സൂചനകൾ ജെഡിഎസ് ക്യാംപിനെ ആവേശത്തിലാക്കിയിരുന്നു. 

എന്നാൽ മൈസൂർ ഒഴികെയുള്ള അഞ്ച് മേഖലകളിലും ബിജെപി മുന്നേറ്റം നടത്തിയതോടെ ജെഡിഎസിന്റെ മോഹങ്ങൾ തകർന്നു. എങ്കിലും മൈസൂരിൽ 2013 നേക്കാൾ മികച്ച പ്രകടനമാണ് പാർട്ടി നടത്തിയത്. കഴിഞ്ഞ തവണ ഇവിടെ 23 സീറ്റിൽ ജയിച്ച സ്ഥാനത്താണ് ഇത്തവണ 30 സീറ്റൽ പാർട്ടി ജയിച്ചു കയറ്റിയത്. വൊക്കലിംഗ വിഭാഗം പാർട്ടിക്കൊപ്പം ഒറ്റക്കെട്ടായി നിന്നതും ജെഡിഎസിന് നേട്ടമായി. രാമ നഗരയിലും ചെന്നാ പട്ടണയിലും എച്ച് ഡി കുമാരസ്വാമി ജയിക്കുകയും ചെയ്തു. എന്നാൽ ദേവഗൗഡയുടെ തട്ടകമായ ഹാസനിലെ തോൽവി തിരിച്ചടിയായി.

മൈസൂരിലെ ജെഡിഎസിന്‍റെ മുന്നേറ്റം കോൺഗ്രസിന്റെ അടിത്തറയാണ് തകർത്ത ത്. ചാമുണേശ്വരിയിലെ സിദ്ധരാമയ്യയുടെ ദയനീയ തോൽവി ഇത് വ്യക്തമാക്കുന്നു . വൊക്കലിംഗ വിഭാഗക്കാരനായ എസ് എം കൃഷ്ണയെ രംഗത്തിറക്കിയെങ്കിലും മൈസൂരിലെ ചോർച്ച തടയാൻ കോൺഗ്രസിനായില്ല