അധ്യാപികയെ കയ്യേറ്റം ചെയ്ത കേസിലാണ് സ്‌കൂള്‍ മാനേജറും സംഘവും അറസ്റ്റിലായത്. സ്‌കൂള്‍ മാനേജര് മുജീബിനെയും സഹോദരനും അധ്യാപകനുമായ സുജീബിനെയുമാണ് വെഞ്ഞാറമ്മൂട് പൊലീസ് പിടികൂടിയത്.
കുട്ടികള്‍ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധ്യാപിക സീന നരേന്ദ്രന് പഠിപ്പിക്കാനുള്ള അവസരം മാനേജുമെന്റ് തടഞ്ഞത്. കോടതിവിധിയുണ്ടായിട്ടും സ്‌കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അധ്യാപിക സീന നരേന്ദ്രനെ തിരിച്ചെടുക്കണമന്ന് ആവശ്യപ്പെട്ട് വിദ്യാര്തഥികളും അധ്യാപകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവുമായി എത്തിയ അധ്യാപിക സ്‌കൂള്‍ മുറ്റത്ത് നടത്തിയ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മാനേജരും സഹോദരനും കയ്യേറ്റം ചെയ്യുകയും ക്യാമറ തല്ലി തകര്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു.
