എല്‍ഡിഎഫിന്റെ നയത്തെ പൊലീസ് വികൃതവും അപഹാസ്യവുമാക്കിയെന്ന് ജനയുഗം വിമര്‍ശിക്കുന്നു. പൊലീസ് അതിക്രമത്തെ കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും ജനയുഗത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു. 

പൊലീസ് നടപടിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. സര്‍ക്കാരിന്റെ പൊലീസ് നയം മുഖ്യമന്ത്രി പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കണം. സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ജനയുഗം പറയുന്നു.