ഗ്രൂപ്പ് എച്ചില്‍ നടന്ന വാശിയേറിയ പോരട്ടത്തില്‍ ജപ്പാനും സെനഗലും സമനിലയില്‍ പിരിഞ്ഞു ജപ്പാന്‍റെ മാരകമായ ഓഫ് സൈഡ് കെണി

മോസ്കോ: ഗ്രൂപ്പ് എച്ചില്‍ നടന്ന വാശിയേറിയ പോരട്ടത്തില്‍ ജപ്പാനും സെനഗലും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയ മത്സരത്തില്‍ ജപ്പാന് ഭാഗ്യം കടാക്ഷിച്ചില്ല. രണ്ട് തവണ പിന്നില്‍ നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ജപ്പാന്‍ ആഫ്രിക്കന്‍ കരുത്തരെ 2-2 സമനിലയില്‍ തളച്ചത്.

എന്നാല്‍ ഇപ്പോള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നത് ജപ്പാന്‍റെ മത്സരത്തിലെ തന്ത്രങ്ങളാണ്. എന്നും എതിരാളിയുടെ പെനാള്‍ട്ടി ബോക്സില്‍ സാന്നിധ്യം അറിയിച്ച് അവസരങ്ങള്‍ മുതലെടുക്കുക എന്ന സെനഗള്‍ തന്ത്രത്തെ പലപ്പോഴും ജപ്പാന്‍ പൊളിച്ചു. അതിന്‍റെ ഫലമായി ജപ്പാന്‍റെ ഓഫ്സൈഡ് കെണിയില്‍ സെനഗള്‍ പെട്ടത് പലതവണ.

അതിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ജപ്പാന്‍ സൈഡില്‍ ആഫ്രിക്കന്‍ ടീമിന് കിട്ടിയ ഫ്രീകിക്ക് എടുക്കുന്നതിനിടയില്‍ ജപ്പാന്‍റെ ഓഫ്സൈഡ് കെണിയില്‍ പെട്ടത് 6 സെനഗള്‍ താരങ്ങളാണ്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുന്നത്.