ടോക്കിയോ:നാല് നവജാതശിശുക്കളെ കോണ്‍ക്രീറ്റ് കട്ടകള്‍ നിറഞ്ഞ ബക്കറ്റില്‍ ഒരമ്മ ഇട്ടത് രണ്ടു പതിറ്റാണ്ട് കാലം. നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം തിങ്കളാഴ്ച 53 കാരിയായ സ്ത്രീ പൊലീസ് അറസ്റ്റില്‍. ജപ്പാനിലാണ് സംഭവം നടന്നത്. നാലുമക്കളെയും ബക്കറ്റില്‍ രണ്ട് പതിറ്റാണ്ടുകാലം ഇട്ടതില്‍ അതീവ ദുഖിതയായ സ്ത്രീ പൊലീസില്‍ സംഭവം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടിലെ ഒരു ക്ലോസറ്റില്‍ നിന്ന് നാല് ബക്കറ്റുകളും പൊലീസിന് ലഭിച്ചു.
ഈ ബക്കറ്റുകളില്‍ നിന്ന് നവജാതശിശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടി. 1992 മുതല്‍ 1997 വരെയുള്ള കാലത്താണ് നാലു കൊലപാതകം സ്ത്രീ നടത്തുന്നത്. സാമ്പത്തികമായി വളരെ പിറകിലായിരുന്നതിനാല്‍ കുട്ടികളെ നോക്കാന്‍ കഴിയാത്തത് മൂലമാണ് കുട്ടികളെ ബക്കറ്റില്‍ ഇട്ടതെന്നാണ് യുവതി പറയുന്നത്. എന്നാല്‍ കുട്ടികളെ യുവതി കൊന്നതാണോ അതോ ജനനത്തോടെ തന്നെ കുട്ടികള്‍ മരിച്ചതാണോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് ഇപ്പോഴും ചോദ്യം ചെയ്യുകയാണ്.
