കുളുവില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവംപ്രതിയെ പൊലീസ് പിടികൂടി 

ഷിംല: ഹിമാചല്‍ പ്രദേശില്‍ ജപ്പാനീസ് യുവതിയെ ടാക്സി ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ഹിമാചലിലെ കുളുവില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൂര പീഡനം നടന്നത്. വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ അവര്‍ സഞ്ചരിച്ചിരുന്ന ടാക്സിയുടെ ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. 

യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഡാക്സി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചെന്നും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും ഷിംല പൊലീസ് സൂപ്രണ്ടന്‍റ് ശാലിനി അഗ്നിഹോത്രി പറഞ്ഞു. വൈദ്യപരിശോധനാഫലം വന്നതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എസ്പി വ്യക്തമാക്കി.