അഹമ്മദബാദ്: ഗുജറാത്തില്‍ നരേന്ദ്ര മോഡി ചെയ്ത നല്ല കാര്യങ്ങള്‍ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്‍. ഗുജറാത്തില്‍ ബി.ജെ.പിയുടെ വിജയത്തില്‍ സംശയമില്ലന്നും, സത്രീ സുരക്ഷയാണ് മോഡിയുടെ വിജയമെന്നും അവര്‍ വ്യക്തമാക്കി. നാലര പതിറ്റാണ്ട് മുമ്പായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി യശോദ ബെനിന്‍റെ സമുദായാചാരപ്രകാരമുള്ള വിവാഹം നടന്നത്. ബാല്യത്തിലും പതിമ്മൂന്നാമത്തെ വയസ്സിലുമുള്ള ചടങ്ങുകള്‍ കഴിഞ്ഞിരുന്നു. ഒരുമിച്ച് താമസിച്ചുതുടങ്ങാനുള്ള മൂന്നാമത്തെ ചടങ്ങായ ഗുന നടത്തുന്നതിനായി ഇരുകുടുംബങ്ങളും തയ്യാറെടുക്കവെയാണ് പതിനെട്ടാം വയസ്സില്‍ മോഡി വീടുവിട്ടുപോയത്.