ജസ്നയുടെ തിരോധാനം പൊലീസ് സംഘം ഇന്ന് കാഞ്ചിപുരത്തെത്തും

ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്ന് തമിഴ്നാട്ടിലെ കാഞ്ചിപുരത്തെത്തും. ചെങ്കൽപ്പേട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പല്ലിൽ കമ്പി കെട്ടിയ നിലയിലുള്ള
മൃതദേഹം പരിശോധിക്കുന്നതിനാണ് കേരള പൊലീസ് എത്തുന്നത്.

മുഖം ഏതാണ്ട് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം നിലവിൽ ചെങ്കൽപേട്ട് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മെയ് 28നാണ് കാഞ്ചീപുരത്ത് ദേശീയ പാതയ്ക്കരികിൽ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്.ജസ്നയുടെ ബന്ധുക്കളും ഇന്ന് തമിഴ്നാട്ടിലെത്തും.