സാധനങ്ങൾ നേരിട്ട് വാങ്ങുന്നത് ടെണ്ടർ എടുത്തവർ കൈ മലർത്തിയതോടെ.നേരിട്ട് സാധനങ്ങൾ വാങ്ങാൻ മുഖ്യമന്ത്രിയുടെ അനുമതി തേടി.
തിരുവനന്തപുരം: സർക്കാർ മദ്യമായ ജവാൻ റമ്മിൻെറ ഉൽപ്പാദനം അഞ്ചു ദിവസത്തിനകം പുനരാരംഭിക്കും. ഇന്നലെ എക്സൈസ് മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ജവാൻ മദ്യ ഉൽപ്പാദനം മുടങ്ങിയതിനാൽ 30 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മദ്യ ഉൽപ്പാദനം മുടങ്ങിയതിൽ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർ മില്ലിലെ അധികൃതരും ബെവ്യ്ക്കോ സിഎംഡിയുമായുള്ള തർക്കം തുടരുകയാണ്. ഇതിൽ ആർക്കാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്താൻ നികുതി സെക്രട്ടറിയോട് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശിച്ചു.
മദ്യ വിപണത്തിനുള്ള കുപ്പി, കാർട്ടണ്‍, ലേബൽ എന്നിവ കരാറുകാർ നൽകാത്തതാണ് മദ്യ ഉൽപ്പാദനം തടസ്സപ്പെടാൻ കാരണമായത്. യുദ്ധമായതിനാൽ കുപ്പിക്ക് കരാറിൽ പറഞ്ഞതിനെക്കാള്‍ പണം നൽകണമെന്നാണ് കരാർ ഏറ്റെടുത്ത കമ്പനിയുടെ നിലപാട്. തർക്കം പരിഹരിക്കുന്നതിന് മുമ്പ് ബെവ്ക്കോ നേരിട്ട് മദ്യ ഉൽപ്പാദനത്തിന് വേണ്ട ഉൽപ്പനങ്ങള്‍ നേരിട്ട് വാങ്ങും. ഇതിനായി മുഖ്യമന്ത്രിയുടെ അനുമതി വാങ്ങാൻ തീരുമാനിച്ചു. താൽക്കാലിക പ്രശ്ന പരിഹാരത്തിന് ഉൽപ്പനങ്ങള്‍ അഞ്ചു ദിവസത്തിനുള്ളിൽ നേരിട്ട് വാങ്ങി മദ്യ ഉൽപ്പാദനം പുനരാംഭിച്ച് വിപണയിലെത്തിക്കാനാണ് തീരുമാനം. മദ്യ ഉൽപ്പാദനം ഇനിയും തടസ്സപ്പെട്ടാൽ
