ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍ ദിവാകരന്‍ രംഗത്ത്. ജയലളിത ഡിസംബർ നാലിന് തന്നെ മരിച്ചിരുന്നുവെന്ന് ദിവാകരൻ. തിരുവാരൂരിലെ മണ്ണാർഗുഡിയിൽ നടന്ന എംജിആറിന്റെ 101-ാം പിറന്നാളാഘോഷവേദിയിലാണ് ദിവാകരന്റെ വെളിപ്പെടുത്തൽ..
ഡിസംബർ നാലിന് വൈകിട്ട് തന്നെ ജയലളിത മരിച്ചതായി ഡോക്ടർമാർ അറിയിച്ചിരുന്നുവെന്നാണ് ദിവാകരന്‍റെ വാദം.
ഡിസംബർ അഞ്ചിന് വൈകിട്ടാണ് ഔദ്യോഗികമായി ജയലളിതയുടെ മരണവിവരം പുറത്തുവിട്ടത്. ആശുപത്രിയ്ക്ക് നേരെ അക്രമമുണ്ടാകുമെന്ന് അപ്പോളോ ആശുപത്രി ഭയന്നുവെന്നും ആശുപത്രി ചെയർമാൻ പ്രതാപ് റെഡ്ഡിയുടെ അഭ്യർഥനപ്രകാരമാണ് പ്രഖ്യാപനം നീട്ടിവെച്ചതെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.
