Asianet News MalayalamAsianet News Malayalam

ജയലളിതയുടെ ആശുപത്രിവാസം; നാൾവഴികള്‍

Jayalalitha hospital days
Author
First Published Dec 5, 2016, 5:00 PM IST

സെപ്തംബർ 22: പനിയും നിർജലീകരണവും മൂലം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ.

സെപ്തംബർ 24: ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ. ചികിത്സാർഥം വിദേശത്തേക്ക് പോകുന്നുവെന്ന വാർത്ത ആശുപത്രി അധികൃതർ നിഷേധിച്ചു.

സെപ്തംബർ 29: മെഡിക്കൽ ബുള്ളറ്റിൻ. ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നു; കുറിച്ച് നാളുകൾക്കകം ആശുപത്രി വിടുമെന്നും ബുള്ളറ്റിന്‍

ഒക്ടോബർ 1: ജയലളിത ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുന്നതായി എഐഎഡിഎംകെ

ഒക്ടോബർ 6: എയിംസിൽ നിന്നും വിദഗ്ദ സംഘം അപ്പോളോയില്‍

ഒക്ടോബർ 21: മെഡിക്കൽ ബുള്ളറ്റിൻ - ജയലളിത ആരോഗ്യാവസ്ഥ വീണ്ടെടുക്കുന്നു

നവംബർ 3: അസുഖത്തെക്കുറിച്ചും തനിക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും ജയലളിത പൂർണ ബോധവതിയാണെന്ന് അപ്പോളോ ആശുപത്രി ചെയർമാൻ സി റെഡ്ഢി.

നവംബർ 13: ആശുപത്രിയിൽ പ്രവേശിപ്പിച്ച് 50 ദിവസം. തന്‍റേത് 'പുനർജന്മം' ആണെന്നും ഔദ്യോഗിക  ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചു വരുമെന്നും എഴുതി ഒപ്പിട്ട കത്ത് പുറത്തു വരുന്നു

നവംബർ 19: തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് മാറ്റുന്നു.

നവംബർ 25: പ്രത്യേക സംവിധാനം ഉപയോഗിച്ച് (സ്പീക്കിങ് വാൽവ്) ജയലളിത ആശയവിനിമയം നടത്തുന്നതായി അപ്പോളോ ആശുപത്രി.

ഡിസംബർ 4: ജയലളിത പൂർണമായും  സുഖം പ്രാപിച്ചുവെന്ന് എയിംസിൽ നിന്നുള്ള ഡോക്ടർമാർ.

ഡിസംബർ 4: ഹൃദയസ്തംഭനത്തെ തുടർന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തില്‍

Follow Us:
Download App:
  • android
  • ios