ചെന്നൈ: എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറി പദവി ജയലളിതയുടെ ഉറ്റതോഴി ശശികല തന്നെ ഏറ്റെടുക്കുമെന്ന് പാർട്ടി വക്‌താവ് പൊന്നയ്യൻ. ജയലളിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയായ ശശികലക്ക് ആ സ്‌ഥാനത്തേക്ക് എത്താൻ യോഗ്യതയുണ്ട്. പാർട്ടിയിലെ എല്ലാവരുടെയും ആഗ്രഹമാണ് ശശികല ജനറൽ സെക്രട്ടറിയാകണമെന്നതെന്നും പൊന്നയ്യൻ പറഞ്ഞു. നിലവിൽ പാർട്ടി നിർവാഹകസമിതി അംഗമാണ് ശശികല.