കഴിഞ്ഞ 22 ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ പിന്നെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് കിരുമായ വിശദീകണം ഒന്നുമില്ല. എഐഎഡിഎംകെ വക്താക്കൾക്കു പോലും ഒരു വിവരവുമില്ല. ആകെ കാര്യങ്ങൾ അറിയുന്നത് തോഴി ശശികലയും ഇവരുടെ മരുമകനും പിന്നെ പാർട്ടിയിലെ വിശ്വസ്തനായ പനീർ ശെൽവവും മാത്രമാണ്. 

ആശുപത്രിയിലെ രണ്ടാം നിലയിൽ ജയലളിതക്കടുത്തേക്ക് ഇവർക്ക് മാത്രമാണ് പ്രവേശനം .ഇന്നലെ രാത്രി ആശുപത്രിയിലെത്തിയ ഗവർണർ വിദ്യാസാഗർ റാവുവിന് പോലും ജയലളിതയെ നേരിൽക്കാണിൻ കഴിഞ്ഞില്ലെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ താൻ ജയലളിതയുള്ള ആശുപത്രി മുറിയിൽ പോയെന്നും വേഗം സുഖപ്പെടാൻ ആശംസകൾ നേർന്നെന്നുമാണ് ഗവർണറുടെ ഓഫീസ് അറിയിച്ചത്. 

കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്ന് ജയലളിതയെ ചികിൽസിക്കാനായി വരുത്തിയ ഡോക്ടർ റിച്ചാർഡ് ബെയ്ലി ര ണ്ടു ദിവസം കൂടി ആശുപത്രിയിൽ തുടരു.ജയലളിതയുടെ ആന്തരികാവയവ ശസ്ത്രക്രിയയുടെ സാധ്യത തേടിയാണ് ഈ വിദഗ്ധ ഡോക്ടർ എത്തിയതെന്നും കരുതുന്നു.