കതിരൂർ മനോജ്‌ വധക്കേസിൽ ജയരാജന്റെ ആവശ്യം കോടതി നിരാകരിച്ചു

First Published 13, Mar 2018, 11:07 AM IST
jayarajan plea seeking more time for trail in kathiroor case denied
Highlights

കതിരൂർ മനോജ്‌ വധക്കേസിൽ ജയരാജന്റെ ആവശ്യം കോടതി നിരാകരിച്ചു

കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികൾ നൽകിയ ഹർജി കോടതി നിരാകരിച്ചു. വാദത്തിനു കൂടുതൽ സമയം വേണമെന്ന ആവശ്യമാണ് കോടതി അംഗീകരിക്കാതിരുന്നത്. കേസ് ഇന്നോ നാളെയോ കൊണ്ട് തീർപ്പാക്കണം എന്ന് ജസ്റ്റിസ്‌ കെമാൽ പാഷ അറിയിച്ചു. 

അല്പസമയത്തിനകം വീണ്ടും കേസ് പരിഗണിക്കും. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെയാണ് യുഎപിഎ ചുമത്തിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം. യുഎപിഎ  പ്രകാരമുള്ള കുറ്റം ചുമത്തുന്നതിനുള്ള അനുമതി നൽകാനായി നിയമ സെക്രട്ടറി ചെയർമാനായ സമിതിക്ക് 2009 ൽ സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും സി.ബി.ഐ ഈ സമിതിയോട് അനുമതി തേടിയിട്ടില്ലന്നും സംസ്ഥാന സർക്കാറും സത്യവാങ്മൂലം നൽകിയിട്ടുണ്ട്
 

loader