തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിന്റെ പേരില്‍ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് സൂചന. എന്നാല്‍ വിവാദ നിയമനങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം, ബന്ധു നിയമനവിവാദത്തിൽ സിപിഎം കേന്ദ്ര നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. വിവാദങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര നേതൃത്വം നിർദേശം നൽകി. നടപടി സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
ബന്ധു നിയമന വിവാദത്തിൽ തെറ്റ് തിരുത്തണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ സംസ്ഥാന നേതൃത്ത്വത്തോട് ആവശ്യപ്പെട്ടു. ദില്ലിയിൽ ചേർന്ന അവയ്‌ലബിൾ പിബി യോഗത്തിലാണ് തീരുമാനം. എത്രയും വേഗം വിവാദം അവസാനിപ്പിക്കാൻ സംസ്ഥാന ഘടകത്തിന് നിർദേശം നല്‍കിയിരിക്കുന്നത്.
