കൊച്ചി: കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് നന്ദി പറഞ്ഞ് ചലചിത്രതാരം ജയസൂര്യ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പോട്ട് വരുന്നവരാണ് യഥാര്‍ത്ഥത്തില്‍ താരങ്ങളെന്നും അയാളെ സഹായിക്കാന്‍ ആരും മുമ്പോട്ട് വരാതിരിക്കുകയും ചെയ്ച സാഹചര്യം ഏറെ വേദനിപ്പിക്കുന്നതാണെന്നും ജയസൂര്യ പറഞ്ഞു.
കാണാത്ത ദൈവത്തെ സ്നേഹിക്കുന്നതിനേക്കാള്‍ കണ്‍മുന്നില്‍ കാണുന്നവനെയാണ് നാം സ്നേഹിക്കേണ്ടതെന്ന് ജയസൂര്യ പറഞ്ഞു. മനുഷ്യന്‍ സാമാന്യമര്യാദ കാണിക്കാതെ പോകുന്നതില്‍ വിഷമം ഉണ്ടെന്നും ജയസൂര്യ. .ഞങ്ങള്‍ പുരുഷസമൂഹം കണ്ടിട്ടില്ലാത്ത ആ ചേച്ചിക്ക് മുന്നില്‍ തല കുനിക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു.
