കിണറ്റിൽ വീണ ആനയുടെ മൃതദേഹം പുറത്തെത്തിക്കുന്നതിനിടെ ജെസിബി ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

ഇടുക്കി: കൈതപ്പാറയിൽ കിണറ്റിൽ വീണ് ചരിഞ്ഞ ആനയുടെ മൃതദേഹം പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ മരിച്ചു. ജെസിബി ഓപ്പറേറ്ററായ കൈതപ്പാറ സ്വദേശി ജോബിഷ് ചാക്കോയാണ് മരിച്ചത്.

ആനയെ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ജെസിബി മണ്ണിൽ താഴുകയായിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. ഉച്ചയോടെയാണ് പ്രദേശത്തെ കൃഷിയിടത്തിലിറക്കിയ ആന കിണറ്റിൽ തലകീഴായി വീണ് ചരിഞ്ഞത്.

കനത്ത മഴയ്ക്കിടെ, വെളിച്ചമില്ലാത്ത വനമേഖലയിൽ രക്ഷാപ്രവർത്തനം നടത്താനായിരുന്നില്ല. ഇന്നലെ വൈകിട്ടോടെ, വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയായിരുന്നു ദുരന്തം.