എംഎൽഎയുടെ മരുമകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Jan 2019, 5:03 PM IST
JD(S) MLA under scanner after man, who had eloped with his niece, found hacked
Highlights

മഹാലക്ഷ്മി ലേ ഔട്ടിലെ ജനതാദള്‍ എസ് എംഎൽഎ ഗോപാലയ്യയുടെ സഹോദരൻ ബസവരാജുവിന്‍റെ ഡ്രൈവറായിരുന്ന മനു എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. 

ബെംഗളൂരു: കര്‍ണ്ണാടകയില്‍ എംഎൽഎയുടെ മരുമകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. മഹാലക്ഷ്മി ലേ ഔട്ടിലെ ജനതാദള്‍ എസ് എംഎൽഎ ഗോപാലയ്യയുടെ സഹോദരൻ ബസവരാജുവിന്‍റെ ഡ്രൈവറായിരുന്ന മനു എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലയാണെന്ന് ആരോപണമുയരുന്നുണ്ടെങ്കിലും ഗുണ്ടാപ്പട്ടികയിലുള്ള യുവാവിനെ എതിരാളികൾ കൊന്നതാകാനും സാധ്യതയുണ്ടെന്നാണു പൊലീസ് പറയുന്നത്. 

മകൾ പല്ലവിയെ (18) തട്ടിക്കൊണ്ടുപോയെന്നു നേരത്തെ ബസവരാജു കേസ് കൊടുത്തിരുന്നു. തുടർന്ന്, വിവാഹം കഴിക്കാനായി ഒളിച്ചോടിയതാണെന്നും ജീവനു ഭീഷണിയുണ്ടെന്നറിയിച്ചും മനുവും പല്ലവിയും ചേർന്നു ഫെയ്സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തു. മനുവിനെ പിന്നീട് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിച്ചതിനു പിന്നാലെ രണ്ടുമാസം മുൻപു പല്ലവിയുമായി വീണ്ടും ഒളിവിൽ പോകുകയായിരുന്നു. സംഭവവുമായി ബന്ധമില്ലെന്നാണ് എംഎൽഎയുടെ പ്രതികരണം.

loader