പാട്‌ന: മദ്യലഹരിയില്‍ ബാര്‍ നര്‍ത്തകികള്‍ക്കൊപ്പം ആടിത്തിമിര്‍ക്കുന്ന ജെഡിയു എംഎല്‍എയുടെ വീഡിയോ ചര്‍ച്ചയാകുന്നു. സമ്പൂര്‍ണ്ണ മദ്യനിരോധിത സംസ്ഥാനമായ ബിഹാറിലെ ജെഡിയു എംഎല്‍എ ശ്യാം ബഹദൂര്‍ സിംഗിന്റെ പേരിലുള്ള വീഡിയോയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും യൂടുബിലും വൈറലായതോടെയാണ് മാധ്യമശ്രദ്ധ നേടിയത്. 

രഹസ്യ കാമറയില്‍ ചിത്രീകരിച്ച വീഡിയോയില്‍ എംഎല്‍എ മദ്യലഹരിയില്‍ നൃത്തം ചെയ്യുന്നത് വ്യക്തമാണ്. എന്നാല്‍ വീഡിയോയുടെ ആധികാരികത ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.