കോൺഗ്രസിനെ സഹായിക്കുകയാണ് ജെഡിഎസ് ഇരുവരും തമ്മിൽ രഹസ്യധാരണയുണ്ടെന്നും മോദി
ബംഗളുരു:ജെഡിഎസുമായുളള സമീപനത്തിൽ മലക്കം മറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ സഹായിക്കുകയാണ് ജെഡിഎസെന്നും ഇരുവരും തമ്മിൽ രഹസ്യധാരണയുണ്ടെന്നും തുകൂരുവിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു. ബെംഗളൂരു നഗരസഭ ഇരുപാർട്ടികളും ചേർന്ന് ഭരിക്കുന്നത് ഇതിന്‍റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ദേവഗൗഡയെ പുകഴ്ത്തിയ മോദി ഇന്നദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു.മോദി പ്രധാനമന്ത്രിയായാൽ ആത്മഹത്യ ചെയ്യുമെന്നാണ് ദേവഗൗഡ മുമ്പ് പറഞ്ഞത്. എന്നാലിപ്പോൾ അദ്ദേഹത്തിനതിന്‍റെ ആവശ്യം വരില്ലെന്ന് മോദി പരിഹസിച്ചു.
അതിനിടെ ക്രിമിനൽകേസ് പ്രതികളായ പതിനൊന്ന് പേരെ കര്‍ണാടകയില്‍ സ്ഥാനാർത്ഥികളാക്കിയതിനെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ഗാന്ധി മോദിയെ വെല്ലുവിളിച്ചു. അഞ്ച് മിനിറ്റ് നേരം കടലാസിൽ നോക്കി സംസാരിക്കാനാണ് വെല്ലുവിളി.
