കോഴിക്കോട്: ജെ ഡി യു യുഡിഎഫില്‍ ഘടകകക്ഷിയായി തുടരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സഖ്യനീക്കങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. പാലക്കാട് തോല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയില്ലാത്തതിലെ അതൃപ്തി ജെ ഡി യു കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന കൗണ്‍സിലിന് ശേഷം കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വീരേന്ദ്രകുമാര്‍ പറഞ്ഞു.