ജെഡിയുവിന്റെ മുന്നണി മാറ്റം അനിവാര്യമെന്ന് ഷെയ്ഖ് പി ഹാരിസ്. യുഡിഎഫിന് മുന്നില്‍ ജെഡിയു സമര്‍പ്പിച്ച പരാതികള്‍ക്കൊന്നും പരിഹാരം കണ്ടില്ല. പരാതി പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല. വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് വലിയ രാഷ്‍ട്രീയ മാറ്റം ഉണ്ടാകും. യുഡിഎഫില്‍ വന്ന ശേഷം ജെഡിയുവിന് കനത്ത നഷ്‍ടമുണ്ടായി. ആശയപരമായി ഇടതുപക്ഷവും ജെഡിയുവും സ്വാഭാവിക സഖ്യകക്ഷികളെന്നും ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.