പാറ്റ്ന: ജനതാദള്‍ യുണൈറ്റഡിന്‍റെ ദേശീയ നിര്‍വാഹ സമിതി യോഗം ഇന്ന് പാറ്റ്നയില്‍ ചേരും. എന്‍ഡിഎയില്‍ ചേരുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം യോഗത്തിലുണ്ടാകും. കേരളാ ഘടകത്തിലെ ആരും യോഗത്തിൽ പങ്കെടുക്കില്ലെന്ന് സെക്രട്ടറി ജനറൽ വർഗീസ് ജോർജ് വ്യക്തമാക്കിട്ടുണ്ട്. ശരത് യാദവിനൊപ്പമാണെന്നാണ് കേരളാ ഘടകത്തിന്റെ അവകാശവാദം.
ബീഹാറില്‍ മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കിയ ജനതാദളിന് കേന്ദ്രമന്ത്രിസഭയില്‍ പ്രതിനിധ്യം നല്‍കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രധാന വകുപ്പുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. നിതീഷ് കുമാറിനെ എന്‍ഡിഎയുടെ കണ്‍വീനറായി നിയമിക്കാനുള്ള ആലോചനയും ഉണ്ട്.
