ജെ.ഡി.യു സംസ്ഥാന സമിതി യോഗം ഇന്ന് കോട്ടയത്ത് ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടും നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്തും പരാജയപ്പെട്ട സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാനാണ് യോഗം. തങ്ങളുടെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസുകാര്‍ കാലുവാരി തോല്‍പിച്ചുവെന്ന് ജെ.ഡി.യു ഉറച്ചു വിശ്വസിക്കുന്നു. ഒറ്റയടിക്ക് യു.ഡി.എഫ് വിട്ടു പോകാനില്ലെങ്കിലും സി.പി.എമ്മുമായി അടുക്കുന്ന.സാഹചര്യം കാത്ത് നീക്കങ്ങള്‍ നടത്താന്‍ തന്നെയാകും സാധ്യത. കോണ്‍ഗ്രസ് ചതിച്ചുവെന്ന് വിശ്വസിക്കുന്ന കെ.എം മാണിയും വീരേന്ദ്രകുമാറും അടുത്തിടെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.