തിരുവനന്തപുരം: ജെഡിയുവിന്റെ രണ്ട് ദിവസത്തെ നിര്‍ണ്ണായക നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. എല്‍ഡിഎഫ് പ്രവേശനത്തില്‍ യോഗം തീരുമാനമെടുക്കാനാണ് സാധ്യത. മുന്നണി മാറ്റത്തിന് മുന്നോടിയായി സിപിഎമ്മുമായി പാര്‍ട്ടി നേതൃത്വം ഇതിനകം രഹസ്യ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ജെഡിഎസ്സില്‍ ലയിക്കാതെ എല്‍ഡിഎഫിലേക്ക് മടങ്ങണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെയും നിലപാട്.

അതേസമയം ജെഡിയുവില്‍ കെ.പി മോഹനനെ പോലുള്ള ചില നേതാക്കള്‍ക്ക് യുഡിഎഫ് വിടുന്നതിനോട് പൂര്‍ണ്ണമായും യോജിപ്പില്ല. ഇന്ന് സെക്രട്ടറിയേറ്റും സംസ്ഥാന നിര്‍വ്വാഹകസമിതിയും നാളെ സംസ്ഥാന കൗണ്‍സിലും ചേരും. വീരേന്ദ്രകുമാര്‍ രാജിവെച്ച ഒഴിഞ്ഞ രാജ്യസഭാ സീറ്റ് അദ്ദേഹത്തിന് തന്നെ നല്‍കണമെന്നും പാര‍ട്ടി നേതൃത്വം സിപിഎമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.