ലണ്ടന്‍: കാമുകിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിനെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ലണ്ടനിലെ കാസല്‍ബെറിയിലാണ് ഒരു വര്‍ഷം മുന്‍പ് സംഭവം നടന്നത്.

ജോസ് ടൊറോസ് എന്നയാളാണ് യുവാവിനെ കൊലപ്പെടുത്തിയത്. ജെന്നിഫര്‍ വാട്രോറസ് എന്നാണ് ടൊറോസിന്‍റെ കാമുകിയുടെ പേര്, ഇവരുമായി ബന്ധപ്പെട്ട ഒരു യുവാവിനെയാണ് ഷൂ ലേസ് കഴുത്തില്‍ മുറിക്കി ടൊറോസ് കൊലപ്പെടുത്തിയത്. 

തുടര്‍ന്ന് മൃതശരീരം നഗ്നമാക്കി ഹൈവേയില്‍ ഉപേക്ഷിക്കുകയായിരുന്നു. കോടതിയില്‍ ടോറസ് കുറ്റം സമ്മതിച്ചിരുന്നു. ഇയാളുടെ കാമുകിക്കും 5 കൊല്ലം ശിക്ഷ വിധിച്ചിട്ടുണ്ട്.