കൊച്ചി: യുവനടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാല് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് നടി നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. നടി കോടതിയില്‍ ഒത്തുതീര്‍പ്പ് സത്യവാങ്മൂലം നല്‍കിയിരുന്നു. 

കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ ഇത് പ്രോസിക്കൂഷന്‍ എതിര്‍ത്തിട്ടില്ല. ജീന്‍ പോള്‍ ലാലിന് പുറമെ നടന്‍ ശ്രീനാഥ് ഭാസി. സാങ്കേതിക പ്രവര്‍ത്തകരായ അനില്‍, അനിരുദ്ധന്‍ എന്നിവരാണ് കേസിലുള്ള മറ്റു പ്രതികള്‍. എറണാകുളം അഡിഷണല്‍ ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

ഹണീബി 2ല്‍ അഭിനയിച്ച പ്രതിഫലം ചോദിച്ച തന്നോട് അശ്ലീലം കലര്‍ന്ന ഭാഷയില്‍ സംസാരിച്ചെന്നും അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് തന്റെ ദൃശ്യമായി സിനിമയില്‍ ഉപയോഗിച്ചെന്നുമാണ് നടി നല്‍കിയ പരാതി.