ചെന്നൈ: ജല്ലിക്കെട്ട് സമരത്തിനിടെ തമിഴ്‌നാട്ടില്‍ പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം. ചെന്നൈ മറീന ബീച്ചില്‍ ജല്ലിക്കട്ട് പ്രക്ഷോഭകരെ ഒഴിപ്പിക്കാനുളള പൊലീസ് നടപടിക്കിടെയാണ് സംഘര്‍ഷം. പൊലീസ് നടപടി ചെറുത്തു നിന്ന സമരക്കാരില്‍ പലരും കടലില്‍ ചാടി ആത്മഹത്യാഭീഷണി മുഴക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പകുതിയോളം സമരക്കാരെ മറീന ബിച്ചില്‍ നിന്നും ഒഴിപ്പിച്ചു. കോയമ്പത്തൂര്‍, ദിണ്ടിഗല്‍, കൃഷ്ണഗിരി എന്നിവിടങ്ങളില്‍ പ്രക്ഷോഭക്കാരെ പൊലീസ് ഒഴിപ്പിക്കുകയാണ്. തിരുനല്‍വേലി, കുംഭകോണം എന്നിവിടങ്ങില്‍ സമരം അവസാനിപ്പിച്ചുവെങ്കിലും മറീന ബീച്ചില്‍ പ്രക്ഷോഭകര്‍ സമരം ശക്തമാക്കുകയാണ്. ഒഴിഞ്ഞ് പോകാന്‍ തയ്യാറാവാതെ സമരക്കാര്‍ പോലീസിന്റെ ബാരിക്കേടുകള്‍ എടുത്ത് മാറ്റി. പോലീസിന്റെ ഇടപെടല്‍ പ്രക്ഷോഭം നടത്തുന്നവരെ പ്രകോപിതരാക്കിയിരിക്കുകയാണ്. സ്ഥിര നിയമനിര്‍മ്മാണമില്ലാതെ സമരം പിന്‍വലിക്കില്ലെന്നാണ് ഇവരുടെ നിലപാട്.