ജറുസലേം: ഇസ്രായേലിലെ ജറുസലേമില്‍ തീവ്രവാദി ആക്രമണം. ബസ്സില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്

തിങ്കളാഴ്ച വൈകുന്നേരം ജറിസലേമിലെ മോഷെ ബാരം തെരുവിലാണ് ബസ്സില്‍ സ്‌ഫോടനം ഉണ്ടായത്. ബസ്സിന്റെ പിന്നിലാണ് സ്‌ഫോടനമുണ്ടായത്. അധികം കഴിയുന്നതിന് മുന്‍പേ ബസ്സ് അഗ്‌നിക്കിരയാവുകയായിരുന്നു. 21 പേര്‍ക്ക് പരിക്കേറ്റു. ബസ്സിലുണ്ടായ സ്‌ഫോടനം തീവ്രവാദി ആക്രമണമാണെന്ന് ഇസ്രായേലി പൊലീസ് സ്ഥിരീകരിച്ചു. 

ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേഖ്ഖ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകാണ്. സ്‌ഫോടനമുണ്ടായ സമയത്ത് ബസ്സിന് സമീപത്തുണ്ടായിരുന്ന മറ്റൊരു ബസ്സും കാറും അഗ്‌നിക്കിരയായി. ആറ് മാസത്തിനിടെ 300 ഓളം പേര്‍ വിവിധ ആക്രമണങ്ങളില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.