ഹൈദരാബാദ്: കൊല്‍ക്കത്തയില്‍ നിന്നും ബംഗളുരുവിലേക്ക് വരികയായിരുന്ന ജെറ്റ് എയര്‍വേസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിലിറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ലാന്‍ഡിംഗെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 136 യാത്രക്കാരും സുരക്ഷിതരാണ്. ലാഡിങിനിടെ വിമാനത്തിന്റെ ടയറുകളിലൊന്ന് പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്.