Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി ജെറ്റ് എയര്‍വെയ്സിന്റെ പുതിയ സര്‍വ്വീസുകള്‍

jet airways to begin new service from thiruvananthapuram and kozhikode
Author
First Published Oct 28, 2016, 1:28 AM IST

രാജ്യത്തെ മൊത്തം പ്രവാസികളുടെ കണക്കെടുത്താല്‍ അതില്‍ 14 ശതമാനവും മലയാളികളാണ്. പ്രത്യേകിച്ച് ദുബായ്, യുഎഇ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാര്‍ കൂടുതലും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുകയാണ് ജെറ്റ് എയര്‍വേയ്സ്. തിരുവനന്തപുരത്തുനിന്നും കോഴിക്കോട് നിന്നുമാണ് പുതിയ വിമാന സര്‍വീസുകള്‍.

രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം, 11 മണിക്ക് ദുബായിലെത്തും. തിരികെ ദുബായ് സമയം രാത്രി 12ന് തിരിക്കുന്ന വിമാനം, തിരുവനന്തപുരത്ത് എത്തുന്നത് രാവിലെ 5.45ന്. കോഴിക്കോട്, ഷാര്‍ജ വിമാനം രാത്രി 9.25നാണ് പുറപ്പെടുക. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 9.45ന് കരിപ്പൂരെത്തും. ഇതിന് പുറമെ കൊച്ചിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ തുടങ്ങാനും പദ്ധതിയുണ്ടെന്ന് ജെറ്റ് എയര്‍വേയ്സ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios