റോഡില്ഗതാഗത തടസവും മറ്റും ഉണ്ടായാലം വെള്ളത്തിലൂടെ കുതിച്ചെത്തി തീയണക്കാന്‍ കഴിയുന്ന സംവിധാനം ഇനി ദുബായ് അഗ്നിശമന സേനയ്ക്ക് സ്വന്തം. ഡോള്‍ഫിന്എന്നാണ് ഇതിന് അധികൃതര്‍ പേരിട്ടിരിക്കുന്നത്.
വാഹനങ്ങളും മറ്റും ഓടിക്കൊണ്ടിരിക്കുമ്പോള്‍ തീപിടിച്ചാല്‍ ബൈക്കില്‍ കുതിച്ചെത്തി ജെറ്റ് പാക്കിന്റെ സഹായത്താല്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങി തീയണക്കാന്‍ ഇനി ദുബായ് അഗ്നിശമന സേനയ്‌ക്കാകും. 

ഗതാഗത തടസവും മറ്റും ഉണ്ടാകുമ്പോള്‍ റോഡിലൂടെ തീപിടുത്തമുള്ള സ്ഥലത്ത് എത്തുക അഗ്നിശമന സേനയ്‌ക്ക് പലപ്പോഴും ബുധിമുട്ടാവും. ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.