റാഞ്ചി: സ്വകാര്യവാഹനത്തിന്‍റെ നെയിംപ്ലേറ്റ് മാറ്റാന്‍ നിര്‍ദേശിച്ചതിന്‍റെ പേരില്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ പരസ്യമായി മര്‍ദ്ദിച്ചട ബിജെപി നേതാവ് അറസ്റ്റില്‍. ജാര്‍ഖണ്ഡിലാണ സംഭവം.  ലതേഹര്‍ ജില്ലയിലെ പ്രത്യേക പദ്ധതിയുടെ ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനായ രാജ്ധാനി യാദവാണ് അറസ്റ്റിലായത്.

ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറായ എഫ് ബാര്‍ലയാണ് രാജ്ധാനി യാദവിന്‍റെ കാറില്‍ നിന്ന് നെയിം ബോര്‍ഡ് നിക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. സ്വകാര്യവാഹനത്തില്‍ നെയിംബോര്‍ഡ് വച്ചതിനാലായിരുന്നു നടപടി. നെയിംബോര്‍ഡ് നീക്കാന്‍ ആരംഭിച്ചതോടെ രാജ്ധാനി യാദവ് ഓഫീസറെ പരസ്യമായി തല്ലുകയായിരുന്നു.  ഈ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.