അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിലമെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ജിഗ്നേഷ് മേവാനി. കോണ്‍ഗ്രസ് തന്ത്രപരമായ പ്രചാരണം നടത്തിയില്ലെന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ ആരോപണം.

ഏഷ്യാനെറ്റ് ന്യൂസിന് പ്രത്യേകം അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകായിയരുന്നു അദ്ദേഹം. ബിജെപിയെ മറികടക്കുന്ന തന്ത്രം മെനയാൻ കോൺഗ്രസിനായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല സഖ്യമുണ്ടാക്കും' . 

നഗര വോട്ടർമാർ ഹിന്ദുത്വ ആശയങ്ങളിൽ വശംവദരായി. അമിത്ഷായും മോദിയും വഡ്ഗാമിൽ പ്രചാരണം നടത്തിയിട്ടും താന്‍ ജയിച്ചുവെന്നും ഗുജറാത്ത് മോദിയെ പാഠം പഠിപ്പിച്ചെന്നും ജിഗ്നേഷ് മേവാനി .പറഞ്ഞു.