അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി വിജയം ഉറപ്പിക്കുമ്പോഴും ശക്തമായ മുന്നേറ്റവുമായി ജിഗ്നേഷ് മേവാനി. ഗുജറാത്തിലെ സൂറത്തിലെ എഴു മണ്ഡലങ്ങളില്‍ ബിജെപി മുമ്പിലാണ്. പട്ടേലുകള്‍ക്ക് സ്വാധീനമുള്ള ഏഴ് മണ്ഡലങ്ങളിലും പട്ടേലുകളുടെ എതിര്‍പ്പിനെ മറികടന്നാണ് ബിജെപിയുടെ മുന്നേറ്റം.
എന്നാല്‍ ഗുജറാത്തിലെ വഡ്ഗാ മണ്ഡലത്തില്‍ ദളിത് നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജിഗ്നേഷ് മേവാനി മുന്നേറുകയാണ്. ഗുജറാത്തില്‍ ബിജെപി 103 സീറ്റിന് ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 76 സീറ്റിലേക്ക് ഒതുങ്ങി.
