നെയ്യാറ്റിൻകരയിലെ   ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ വൈകിയത്.

തിരുവനന്തപുരം: വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിനാൽ ജിപ്‍മെർ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ അവതാളത്തിലായി. നെയ്യാറ്റിൻകരയിലെ ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ വൈകിയത്. 180ലധികം കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതാനെത്തിയത്. രാവിലെ 10 മണിക്ക് പരീക്ഷ തുടങ്ങി പത്തുമിനിറ്റിനകം വൈദ്യുതി തടസ്സപ്പെട്ടതോടെയാണ് പരീക്ഷ അവതാളത്തിലായത്. പിന്നാലെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് തുടങ്ങേണ്ട പരീക്ഷയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി.

പുതുച്ചേരി ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ‍്യൂട്ട് ഓഫ് പോസ്റ്റ്ഗ്രോജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷനിലേക്കുള്ള പ്രവേശന പരീക്ഷ രാജ്യത്തൊട്ടാകെയുള്ള 291 സെന്‍ററുകളിലാണ് നടക്കുന്നത്. 1,97,751 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നുണ്ട്.